പാലക്കാട്: ലയൺസ് ക്ലബ് ഒഫ് പാലക്കാട് ഹെറിറ്റേജ് സിറ്റി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഗാ മൾട്ടി സ്‌പെഷ്യാലിറ്റി പീഡിയാട്രിക് മെഡിക്കൽ ക്യാമ്പ് ആർദ്രം-3.0 12ന് നടത്തും. 18 വയസുവരെയുള്ള കുട്ടികൾക്കായി രാവിലെ 9.30 മുതൽ 12.30 വരെ പാലക്കാട് കാണിക്കമാതാ സ്‌കൂളിലാണ് ക്യാമ്പ്. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾ, തലയിലും മുഖത്തും ജന്മനാ അല്ലെങ്കിൽ വളർച്ചയുടെ സമയത്ത് ഉണ്ടാവുന്ന വൈകല്യങ്ങൾ, മുറിച്ചുണ്ട്, മുറി അണ്ണാക്ക്, താടി എല്ലുകളുടെ രൂപ വ്യതിയാനങ്ങൾ തുടങ്ങിയ നിരവധി അസുഖങ്ങൾ പരിശോധിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി തുടർ ചികിത്സക്ക് 75 ശതമാനം വരെ ഇളവ് ലഭ്യമാക്കും. ഫോൺ: 9895125326, 7902282244, 8590525225, 9495924190.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |