
കൊച്ചി: മൂഴിക്കുളംശാലയും ഗാന്ധി പീസ് ഫൗണ്ടേഷനും ചേർന്ന് കച്ചേരിപ്പടി ഗാന്ധിഭവനിൽ സംഘടിപ്പിക്കുന്ന സർവോദയമേള ഇന്ന് സമാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ അവതരിപ്പിച്ച പ്രകടന പത്രികകളുടെ വിശകലനവും ചർച്ചയും ഉച്ചയ്ക്ക് രണ്ട് മുതൽ ഗാന്ധിഭവനിൽ നടക്കും. പ്രൊഫ.എം.പി. മത്തായി, ഡോ.സെബാസ്റ്റ്യൻ പോൾ, സി.ആർ. നീലകണ്ഠൻ, അഡ്വ.കെ. രാധാകൃഷ്ണൻ നായർ, അഡ്വ.വി.എം. മൈക്കിൾ, കബീർഷാ, അഡ്വ. ജോൺസൺ പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും. അഡ്വ. ജോൺ ജോസഫ് വിഷയം അവതരിപ്പിക്കും. വൈകിട്ട് നാലിന് ഉപ്പുകുറുക്കലോടു കൂടി സർവോദയമേള സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |