
കൊച്ചി: റീജണൽ സ്‌പോർട്‌സ് സെന്റർ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഇന്ന് രാവിലെ 10ന് അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബാൾ മുൻനായകനും പരിശീലകനുമായ സി.വി സണ്ണി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടറും റീജണൽ സ്‌പോർട്‌സ് സെന്റർ ചെയർപേഴ്‌സണുമായ ജി. പ്രിയങ്ക അദ്ധ്യക്ഷയാകും.
മേയ് 31 വരെയുള്ള ക്യാമ്പിൽ 27 കായികയിനങ്ങളിൽ പരിശീലനവും 11 അനുബന്ധ പ്രവർത്തനങ്ങളും നടക്കും. ബാഡ്മിന്റൺ, ടെന്നിസ്, ടേബിൾ ടെന്നിസ്, നീന്തൽ എന്നിവയിൽ നിന്ന് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടെ 24പേരെ പ്രതിഭ സ്‌കീം ചാമ്പ്യന്മാരെ സൃഷ്ടിക്കൽ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.പരിശീലനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |