മലപ്പുറം: ഏപ്രിൽ 10ലെ ലോക ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) മലപ്പുറം ജില്ലാ കമ്മിറ്റി പൊതുജനങ്ങൾക്കായി 'മെഗാ പോസ്റ്റർ രചനാ മത്സരം' സംഘടിപ്പിക്കുന്നു. വിഭാഗം 1 ( 5 -10 വയസ്സ് ): വിഷയം: 'എന്റെ ഹോമിയോപ്പതി ഡോക്ടർ' (കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രം).
വിഭാഗം 2 ( 11 മുതൽ 17 വയസ്സ് വരെ):വിഷയം: 'ഹോമിയോപ്പതി: പാർശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതി' (കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രം).
വിഭാഗം 3 ( 18 വയസ്സിനു മുകളിൽ): വിഷയം: 'ആധുനിക ആരോഗ്യരംഗത്തെ ഹോമിയോപ്പതിയുടെ പ്രസക്തി' (കൈകൊണ്ട് വരച്ചവയോ ഡിജിറ്റൽ പോസ്റ്ററുകളോ ആവാം)
പോസ്റ്ററുകൾ ഏപ്രിൽ 14നകം 9048 512 083 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. വിശദവിവരങ്ങൾക്കും ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |