
കൊല്ലം: ആർ.എസ്.എസിനെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് എൽ.ഡി.എഫിന് വോട്ട് ചെയ്യാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. കൊല്ലം പ്രസ് ക്ലബിൽ തിരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് വോട്ട് ചെയ്യാൻ സ്വയം തയ്യാറായിവരുന്ന എസ്.ഡി.പി.ഐയുടേയോ ആർ.എസ്.എസിന്റെ പ്രവർത്തന ശൈലി മടുത്തുവരുന്ന മുൻ ആർ.എസ്.എസ് പ്രവർത്തകരുടെയോ വോട്ട് വേണ്ടെന്ന് പറയില്ല. നേമം മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ടുചെയ്യണമെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനമാണ്. ആർ.എസ്.എസുകാരൻ ജയിച്ച് സഭയിൽ എത്തിയ മണ്ഡലമാണത്. അവിടെ ആർ.എസ്.എസ് അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനം ഇടത് പക്ഷം നടത്തിക്കാണിച്ചു. ഈ സാഹചര്യത്തിലാകും എൽ.ഡി.എഫിന് വോട്ടുചെയ്യാനുള്ള അവരുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |