കോട്ടയം: തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ
സൗജന്യചിത്രരചന അവധിക്കാല ക്യാമ്പ് സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സി. മായാദേവി അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ കവയിത്രി നിഷ നാരായണൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ക്രിസ്റ്റോ ദീപ എം.ജെ, സ്റ്റാഫ് സെക്രട്ടറി ഫെബി ടി.എസ് ആശംസ അർപ്പിച്ചു. ആർട്ട് മീഡിയ ഡയറക്ടർ ശ്രീജേഷ് ഗോപാൽ നയിക്കുന്ന ക്ലാസ് 6മുതൽ 17 വരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |