
കോട്ടയം : ഒരു മാസത്തോളം നാടും നഗരവും ഇളക്കി മറിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടോടെ സമാപിച്ചതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇന്ന് നിശബ്ദമായി വോട്ട് തേടാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിയ്ക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
9 മണ്ഡലങ്ങൾ
1505985 വോട്ടർമാർ
സ്ത്രീകൾ : 772587
പുരുഷന്മാർ : 733385
ട്രാൻസ് ജെൻഡേഴ്സ് : 13
മണ്ഡലം തിരിച്ച് വോട്ടർമാർ
പാലാ : 1,75,747
കടുത്തുരുത്തി : 175466
വൈക്കം : 155557
ഏറ്റുമാനൂർ : 157788
കോട്ടയം : 148745
പുതുപ്പള്ളി: 169844
ചങ്ങനാശേരി : 161816
കാഞ്ഞിരപ്പള്ളി : 176900
പൂഞ്ഞാർ : 184122
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |