
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചുപോയി വോട്ട് ചെയ്യാൻ കഴിയാത്ത വയോജനങ്ങളെ വാഹനങ്ങളിൽ ബൂത്തിലെത്തിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഹായം നൽകി ടോക്കിംഗ് പാർലർ കൂട്ടായ്മ. മുതിർന്ന പൗരന്മാരെ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിച്ചശേഷം സുരക്ഷിതരായി വീടുകളിലെത്തിക്കുകയായിരുന്നു. സഹായം കിട്ടാത്തതിന്റെ പേരിൽ മുതിർന്ന പൗരന്മാർ വോട്ട് ചെയ്യാതെ പോകരുതെന്ന ഉദ്ദേശത്തിൽ ടോക്കിംഗ് പാർലർ സംസ്ഥാന കോഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ളയുടെ നേതൃത്വത്തിലായിരുന്നു സഹായമൊരുക്കിയത്. വിവിധ ഇടങ്ങളിലായി നാല്പത്തിലധികം വയോജനങ്ങൾക്ക് വോട്ട് ചെയ്യാൻ ടോക്കിംഗ് പാർലർ സഹായകമായി. കെ.ബി സാധുജൻ, ആൻസി ബെഞ്ചമിൻ, ജയചന്ദ്രൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |