SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.47 PM IST

പ്രവാസികളുടെ വിഷു ആഘോഷം കേമമാക്കാൻ ലുലു

Increase Font Size Decrease Font Size Print Page
lulu-one

കൊച്ചിയിൽ നിന്ന് ജി.സി.സിയിൽ 3200 ടൺ ഭക്ഷ്യ ഉത്പന്നങ്ങളെത്തും

കൊച്ചി: പ്രവാസി മലയാളികൾക്ക് ​ഗൾഫ് രാജ്യങ്ങളിൽ വിഷു ആഘോഷിക്കാൻ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർ​ഗോ വിമാനങ്ങളിൽ പഴം - പച്ചക്കറി കയറ്റുമതി തുടങ്ങി. ലുലു ഫെയർ എക്‌സ്‌പോർട്ടിന്റെ നേതൃത്വത്തിലാണ് ഉത്പ്പന്നങ്ങൾ അയക്കുന്നത്. കാർ​ഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണ്ണിലധികം കാർഷികോത്പ്പന്നങ്ങൾ അയച്ചു. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനം 50 ടൺ കാർഷികോത്പ്പന്നങ്ങളുമായി കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർവേയ്‌സ്, എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാനങ്ങളിലാണ് ഉത്പന്നങ്ങൾ അയക്കുന്നത്. വിവിധ ​ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. വിഷുവിന് ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണിക്ക് കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ ലുലു സ്റ്റോറുകളിൽ സുലഭമാണ്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.