കോട്ടയ്ക്കൽ: കറുപ്പും വെളുപ്പും കലർന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റസാഖ് കോട്ടയ്ക്കൽ അനുസ്മരണ സമ്മേളനം സമാപിച്ചു.
'സമകാലിക ഇന്ത്യൻ സിനിമയുടെ സാമൂഹിക, ലാവണ്യ നിലപാടുകൾ' എന്ന വിഷയത്തിൽ പ്രമുഖ സിനിമാ സംവിധായകൻ
ഡോ.ബിജു അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഉമർ തറമേൽ അദ്ധ്യക്ഷത വഹിച്ചു. സനില പ്രവീൺ, കെ.പി.മജീദ്, കളം രാജൻ, സുന്ദരരാജൻ മലപ്പുറം, ടി.എം.ഹാരിസ്, ഒ.സത്യഭാമ എന്നിവർ പ്രസംഗിച്ചു. ശാന്തിപ്രിയ 'മൊനേർ മാനുഷ്' എന്ന പേരിൽ ബാവുൽ സംഗീതം അവതരിപ്പിച്ചു. ഡോ.ബിജുവിനും ശാന്തിപ്രിയയ്ക്കുമുള്ള കൂട്ടായ്മയുടെ ഉപഹാരം റസാഖിന്റെ മകൾ ഹയ സിന്റ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |