
ചാരുംമൂട്: കെ.ഐ.പി കനാലിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. കല്ലട ഇറിഗേഷന്റെ ഭാഗമായ ചത്തിയറ, വള്ളികുന്നം, കടുവിനാൽ ഭാഗങ്ങളിലാണ് വെള്ളം കവിഞ്ഞൊഴുകിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വെള്ളമൊഴുക്ക് ഉണ്ടായത്. കെ.ഐ.പി ചാരുംമൂട് ഹെഡ്എന്റിൽ നിന്ന് തുറന്നുവിട്ട വെള്ളം പാവുമ്പ മെയിൻ കനാലിൽ നിന്നും ചത്തിയറ മൈനർ കനാലുമാണ് കവിഞ്ഞെഴുകിയത്. ജനപ്രതിനിധികളായ ജി.വേണു, എസ്.റീന എന്നിവർ വിവരം അറിയിച്ചതിനെ തുടർന്ന് കെ.ഐ.പി കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും ജീവനക്കാരെത്തി മണൽ ചാക്കുകളും മറ്റും നിരത്തി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്. ശക്തമായ വേനലിൽ വെള്ളമെത്തിയത് കിണറുകളിൽ ജലനിരപ്പും ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |