
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇ.വി.എം വഴി വോട്ട് രേഖപ്പെടുത്തിയത് 28.99 ലക്ഷം വോട്ടർമാർ. 13.10 ലക്ഷം പുരുഷൻമാരും 15.88 ലക്ഷം സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീൻ വഴി പോൾ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36.32 ലക്ഷമാണ് ആണ് ജില്ലയിലെ ആകെ വോട്ടർമാർ. 33,924 പോസ്റ്റൽ ബാലറ്റുകളാണ് ജില്ലയിൽ പോൾ ചെയ്തത്. ഇതും കൂടി ചേർന്നാൽ 80.76 ആണ് ജില്ലയിലെ പോളിംഗ് ശതമാനം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ അഞ്ച് ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70 ശതമാനമാണ് 2021ൽ ജില്ലയിൽ രേഖപ്പെടുത്തിയ പോളിംഗ്. ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങൾ;
മണ്ഡലം-----വോട്ടർമാർ-------പോൾ ചെയ്തവർ----------ശതമാനം
കൊണ്ടോട്ടി---2.29 ലക്ഷം---1.89 ലക്ഷം---82.50
ഏറനാട്---1.99 ലക്ഷം---1.66 ലക്ഷം---83.29
നിലമ്പൂർ---2.36 ലക്ഷം---1.87 ലക്ഷം---79.19
വണ്ടൂർ---2.47 ലക്ഷം---2.01 ലക്ഷം---81.33
മഞ്ചേരി ---2.27 ലക്ഷം---1.87 ലക്ഷം--82.52
പെരിന്തൽമണ്ണ---2.29 ലക്ഷം--1.84 ലക്ഷം--80.25
മങ്കട---2.30 ലക്ഷം---1.85 ലക്ഷം--80.34
മലപ്പുറം--2.38 ലക്ഷം---1.94 ലക്ഷം---81.80
വേങ്ങര---2.11 ലക്ഷം--1.68 ലക്ഷം--79.83
വള്ളിക്കുന്ന്--2.21 ലക്ഷം---1.78 ലക്ഷം--80.92
തിരൂരങ്ങാടി ---2.22 ലക്ഷം--1.74 ലക്ഷം--78.54
താനൂർ---2.14 ലക്ഷം---1.71 ലക്ഷം--79.97
തിരൂർ--2.55 ലക്ഷം--1.96 ലക്ഷം---77%
കോട്ടക്കൽ---2.43 ലക്ഷം---1.89 ലക്ഷം---77.93
തവനൂർ ---2.08 ലക്ഷം---1.62 ലക്ഷം---77.91
പൊന്നാനി---2.16 ലക്ഷം---1.60 ലക്ഷം---74.23
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |