കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ എ.ഐ.ഡി.എസ്.ഒ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക, ജാതി അധിക്ഷേപം നടത്തിയ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുക, കാമ്പസുകളിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഗാന്ധി സ്വകയറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ
ജില്ലാ സെക്രട്ടറി എസ്.ആമി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.അലീന, സെക്രട്ടറിയേറ്റംഗം ആർ.അജിത്, ആഷ്‌ന തമ്പി, എസ്.അനന്തഗോപാൽ, എസ്.അനാമിക എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |