
കൊച്ചി: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഭാഷ പരിചയപ്പെടുത്തുന്നതിനും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാഡമി അടിസ്ഥാന കോഴ്‌സ് സംഘടിപ്പിച്ചു. 18 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സുറിയാനി ഭാഷ വ്യാകരണം, ഉച്ചാരണ രീതി, ആരാധനക്രമ സംഗീതം എന്നിവയ്ത്താണ് മുൻഗണന. സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ, ചെയർമാൻ ടോണി നീലങ്കാവിൽ, സിറോമലബാർ മേജർ ആക്കി എപ്പിസ്കോപ്പൽ ചാൻസിലർ ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |