
അമ്പലപ്പുഴ: മാത്യു ആൽബിന്റെ സിസ്റ്റർ സാന്റൺ നാഗോ എഫ്.എസ് തയ്യാറാക്കിയ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പെനൂവൽ (ദൈവത്തിന്റെ മുഖം) 'ഫ്രം പ്രിസൺ ടു പർപ്പസ് ' പ്രകാശനം ചെയ്തു. പ്രിസൺ മിനിസ്ട്രി ഒഫ് ഇന്ത്യയാണ് പ്രസാധകർ. കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ), പ്രിസൺ മിനിസ്ട്രി ഒഫ് ഇന്ത്യ (പി.എം.ഐ) സംയുക്തമായി ബംഗളൂരുവിൽ സംഘടിപ്പിച്ച വാളന്റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിലായിരുന്നു പ്രകാശനം.
സി.ബി.സി.ഐ ചെയർ പേർസൺ ഒഫ് പി.എം.ഐ മോസ്റ്റ് റവ.പീറ്റർ മാക്കഡോ പുസ്തകത്തിന്റെ കോപ്പി മാത്യു ആൽബിന് നൽകി ഉദ്ഘാടനം ചെയ്തു. പി.എം.ഐ നാഷണൽ സെക്രട്ടറി സിസ്റ്റർ അമല ഡി.സി, പ്രൊഫ. ഇദ്മണ്ട് ഫ്രാങ്ക്, ഫാ.വർഗീസ് കരിപ്പേരി, സിസ്റ്റർ സാന്റൺ നാഗോ എഫ്.എസ്, ബ്രദർ മാത്യു ആൽബിൻ, റവ.ഡോ. ക്രിസ്തുരാജ ,സിസ്റ്റർ അഡേല കോറാ, ഫാ.സെബാസ്റ്റ്യൻ തെക്കേ നത്ത് തുടങ്ങിയവർ സംസാരിച്ചു. പി.എം.ഐ നാഷണൽ കോഓർഡിനേറ്റർ ഫാ.ഫ്രാൻസിസ് കൊടിയൻ സ്വാഗതം പറഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിൽവാസമനുഭവിച്ച ആൽബിന്റെ രണ്ടാം ജന്മമാണ് കാരുണ്യത്തിന്റെ സന്ദേശം നൽകുന്ന ശാന്തി ഭവന്റെ മാനേജിംഗ് ട്രസ്റ്റിയായ അദ്ദേഹത്തിന്റെ പുതിയ ജീവിതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |