
മാന്നാർ: കൊയ്ത്തു കഴിഞ്ഞ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ തീ പടർന്നു പിടിച്ചു. ഇന്നലെ രാവിലെ മുക്കം ഭാഗത്തുണ്ടായ തീ ഉച്ചയോടെ നാലുതോട് പാടശേഖരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ കിടന്ന കച്ചിക്ക് ആരോ തീയിട്ടതാണെന്നാണ് നിഗമനം. നാലുതോട് പാടശേഖരത്തിലെ ഇരുന്നൂറേക്കറോളം ഭാഗത്തേക്ക് തീ പടർന്നു പിടിച്ചതോടെ സമീപത്ത് വീടുകളിൽ കഴിയുന്ന രോഗികളും ദുരിതത്തിലായി.
കർഷകർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചെങ്കിലും പാടശേഖരത്തിലേക്ക് അഗ്നിരക്ഷാ വാഹനത്തിന് എത്താൻ കഴിയാത്തതും തിരിച്ചടിയായി. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും കർഷകരും നാലുതോട് പാടശേഖരസമിതി ഭാരവാഹികളും മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ലത എന്നിവരും ചേർന്ന് വലിയ കമ്പുകൾ ഉപയോഗിച്ച് കച്ചി ഇളക്കിമറിച്ചും വെള്ളം കോരിയൊഴിച്ചും തീ പടരുന്നത് തടയുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണിയോടെ തീ നിയന്ത്രണ വിധേയമായതോടെയാണ് കർഷകർക്കും നാട്ടുകാർക്കും ആശ്വാസമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |