SignIn
Kerala Kaumudi Online
Saturday, 25 April 2026 7.40 AM IST

വി​ഷുക്ക​ണി​ ​ നേരത്തെ കണ്ട് ഓ​സ്‌​ട്രേ​ലി​യ​ൻ മലയാളികൾ

Increase Font Size Decrease Font Size Print Page
vishu
ഓസ്‌ട്രേലിയൻ മലയാളികളായ ചെറുകുന്ന് സ്വദേശിനി പി.യു. ശ്യാമള നമ്പ്യാര്യം കുടുംബവും തയ്യാറാക്കിയ വിഷുക്കണി.

നടുവിൽ: പുതുവത്സരത്തെ എതിരേൽക്കാൻ മേടമാസ പുലരിയിൽ മലയാളക്കരയിൽ വിഷുക്കണി ഒരുക്കുമ്പോൾ, കടൽ കടന്ന് മറ്റു രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കും ഗൃഹാതുരത്വമാർന്ന വിഷുക്കണി വയ്ക്കാതിരിക്കാനാവില്ല. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന കണ്ണൂർ ചെറുകുന്ന് സ്വദേശി പി.യു ശ്യാമള നമ്പ്യാരും മക്കളും ഇന്ത്യൻ സമയത്തിനും മുമ്പേ ഇന്നലെ രാത്രി തന്നെ വിഷുക്കണി കണ്ടത്.

കേരളത്തിൽ ലഭിക്കുന്ന കണി വിഭവങ്ങൾ എല്ലാം ലഭ്യമല്ലെങ്കിലും കിട്ടാവുന്ന ഫലങ്ങളും മറ്റു വസ്തുക്കളും ഒരുക്കിയാണ് കണി തയ്യാറാക്കിയത്. കണിക്കൊന്നയും ചക്കയും കണിവെള്ളരിയും ലഭ്യമല്ല. പ്രാദേശികമായി ലഭിക്കുന്ന തേങ്ങ, മാങ്ങ, മറ്റു ഫലങ്ങളും പച്ചക്കറികളും പുഷ്പങ്ങളും ഒപ്പം കൃഷ്ണന്റെ ചിത്രം, കിണ്ടി, നിലവിളക്ക്, ഭഗവത് ഗീത, ഇന്ത്യൻ കറൻസി, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയും കോടി വസ്ത്രവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും ഓസ്‌ട്രേലിയയിലെ പുഷ്പമായ കാമേലിയയും കണിവയ്ക്കാനുണ്ടായിരുന്നു.

TAGS: LOCAL NEWS, KANNUR, VISHUKANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.