പരപ്പനങ്ങാടി: അരിയല്ലൂർ എം.വി.എച്ച്.എസ് എസ്.എസ്.എൽ.സി ബാച്ചിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും യുവ കവി ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.അരിയല്ലൂർ സംഗീത് ഗ്രാമിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ കെ.പി. സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പരിപാടിയിൽ ചെട്ടിപ്പടി ഗിരിജാസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. രാധാകൃഷ്ണപിള്ള യെ ആദരിച്ചു.
കൺവീനർ കെ. ശിവരാജൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി .സുകുമാരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മുൻ ചെയർമാൻ ടി. ദിലീപ് കുമാർ, വിശ്വനാഥൻ, റംലാബീഗം എന്നിവർ സംസാരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |