കാക്കനാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. അപേക്ഷ നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കും മെയ് 3 വരെ വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുക, ബൂത്ത് ലെവൽ ഓഫീസർമാർക്ക് വർദ്ധിപ്പിച്ച വേതന നിരക്ക് ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരന്നു മാർച്ച്. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, പ്രസിഡന്റ് ടി.എസ്. സതീഷ്‌കുമാർ, എം.സി. ഷൈല, പി. ശർമ്മേഷ്, വിജീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |