SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.30 AM IST

വീരപ്പന്റെ നാട്ടിൽ മകൾ സ്ഥാനാർത്ഥി

Increase Font Size Decrease Font Size Print Page

d

'അയ്യാ വീരപ്പാ അവർകളുടയ മൂത്ത മകൾ വിദ്യാ വീരപ്പൻ അവർകൾ..." മേട്ടൂരിലെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥി. വാഹനത്തിൽ നിന്ന് ആവർത്തിച്ചുള്ള അനൗൺസ്മെന്റ്. സാക്ഷാൽ വീരപ്പന്റെ മകളാണ് സേലം ജില്ലയിലെ മേട്ടൂർ മണ്ഡലത്തിലെ സ്ഥാനാ‌ർത്ഥി. വീരപ്പന്റെ സ്വന്തം സ്ഥലമാണ് മേട്ടൂർ. വീരപ്പന്റെ അന്ത്യവിശ്രമ സ്ഥലവും ഇവിടെയാണ്.

'വനങ്ങളെ പാതുക്കാത്ത വനക്കാവലൻ സന്ദന വീരപ്പൻ അവർകളുടയ മകളാന വിദ്യാ വീരപ്പൻ അവർകൾക്ക് നാം തമിഴർ കക്ഷി വ്യവസായി (കർഷകൻ) ചിഹ്നത്തിൽ വാക്കളിയിങ്കൾ..." സമത്വപുരത്തെ ഉച്ചഭാഷിണിയിലൂടെ അഭ്യർത്ഥന മുഴങ്ങി. സമയം വൈകിട്ട് 5.30ന് വിദ്യാവീരപ്പൻ കാറിലെത്തി. ജംഗ്ഷനിൽ കൂടി നിന്നവർക്കെല്ലാം നോട്ടീസുകൾ വിതരണം ചെയ്തു വോട്ടു തേടി. ഞാൻ വീരപ്പന്റെ മകൾ...'തെരിയുമേ" എന്ന മറുപടി കേൾക്കുമ്പോൾ വിദ്യയ്ക്ക് സന്തോഷം. ശേഷം പ്രചാരണ വാഹനത്തിലേക്ക്.

പ്രചാരണ വാഹനത്തിൽ നാം തമിഴ‌ർ കക്ഷി സ്ഥാപകൻ സീമാൻ,എൽ.ടി.ടി.ഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ,വീരപ്പൻ എന്നിവരുടെ ചിത്രങ്ങൾ വിദ്യയുടെ ചിത്രത്തിനൊപ്പമുണ്ട്. പി.എം.കെയിലൂടെയാണ് വിദ്യ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് പിന്നീട് ബി.ജെ.പിയിലെത്തി. യുവമോർച്ചയുടെ തമിഴ്നാട് വൈസ് പ്രസിഡന്റായി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീവ്ര തമിഴ് നിലപാടുള്ള നാം തമിഴർ കക്ഷിയിൽ ചേരുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ മത്സരിച്ചു. 1,07,083 വോട്ടുകൾ നേടിയിരുന്നു.

2004 ഒക്ടോബറിൽ ധർമ്മപുരി പപ്പാരപ്പതി ഗ്രാമത്തിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് വീരപ്പൻ കൊല്ലപ്പെട്ടത്. 'ഓപ്പറേഷൻ കൊക്കൂൺ' എന്നറിയപ്പെട്ട ഏറ്റുമുട്ടലിൽ തമിഴ്നാട് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിലെ കെ. വിജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീരപ്പനെയും സഹായികളെയും കൊലപ്പെടുത്തിയത്. 130 കൊലപാതകം ഉൾപ്പെടെ 175 പൊലീസ് കേസുകളിൽ വീരപ്പൻ പ്രതിയായിരുന്നു. കന്നട നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചെങ്കിലും മുൻ കർണാടക മന്ത്രി എച്ച്. നാഗപ്പയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

പിതാവിന്റെ നാട്ടിൽ

വിജയം ഉറപ്പ്

പിതാവിന്റെ സ്വന്തം സ്ഥലത്ത് തനിക്ക് വിജയം ഉറപ്പാണെന്ന് വിദ്യ പറഞ്ഞു. 'എന്റെ അച്ഛന്റെ നന്മ അറിയുന്നവരാണ് ഈ നാട്ടുകാർ".

?വീരപ്പനെ അവസാനമായി കണ്ടത്

മൂന്നു വയസുളളപ്പോഴാണ് ഞാൻ ആദ്യവും അവസാനവുമായി അച്ഛനെ കാണുന്നത്. കാട്ടിൽ വച്ചായിരുന്നു. നന്നായി പഠിക്കണമെന്ന് പറഞ്ഞു.

?അമ്മയും മത്സരിക്കുന്നുണ്ടല്ലോ

അമ്മ മറ്റൊരു തമിഴ് പാർട്ടിയിലാണ് മത്സരിക്കുന്നത്. ഞങ്ങളുടെ രണ്ട് പാർട്ടികളും തമിഴ് ദേശീയതയുടെ കാതലായ തത്വവുമായി യോജിക്കുന്നതാണ്.

?വിജയ്‌യുടെ രംഗപ്രവേശം

രാഷ്ട്രീയത്തിൽ ആർക്കും വരാമല്ലേ. വിജയ്‌യുടെ വരവ് നാം തമിഴർ കക്ഷിക്ക് ഭീഷണിയല്ല.

?കേരളത്തെ കുറിച്ച്

ഞാൻ തിരുവനന്തപുരം,മൂന്നാർ,ശബരിമലയൊക്കെ വന്നിട്ടുണ്ട്. ഇനിയും വരും. എനിക്കിഷ്ടമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.