ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിലെ വിവിധ പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് വ്യാപകമായിരിക്കുകയാണ്. മാലിന്യം തള്ളുന്നത് തടയിടുവാനും നിരീക്ഷണം ശക്തമാക്കാനുമായി പാതയോരങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു. ശ്രീയോടെ ശ്രീകൃഷ്ണപുരം പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ അഞ്ചു കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. നിലവിളിക്കുന്ന്, കാഞ്ഞിരമ്പാറ എസ്റ്റേറ്റ് പരിസരം, ഷെഡ്ഡുംകുന്ന്, കെ.പി.ഐ.പി കനാൽ റോഡിൽ ഗ്രാമ ന്യായാലയ പരിസരം, കനാൽ റോഡിൽ വലമ്പിലിമംഗലം ദിശയിലുമാണ് കാമറകൾ സ്ഥാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |