SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

നിതിൻ രാജിന്റെ മരണം,അന്വേഷണത്തിൽ അതൃപ്തിയെന്ന് കുടുംബം

Increase Font Size Decrease Font Size Print Page

ലോൺ ആപ്പിൽ അന്വേഷണം ഒതുക്കാൻ ശ്രമമെന്ന് ആക്ഷേപം  കോളേജ് അധികൃതരെ രക്ഷിക്കാൻ ശ്രമമെന്ന് കുടുംബം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും അതിൽ മാത്രം ഒതുങ്ങുന്നതല്ല യഥാർത്ഥ കാരണമെന്നും നിതിൻ രാജിന്റെ സഹോദരിയുടെ ഭർത്താവ് അശോക് കുമാർ പറഞ്ഞു.

ലോൺ എടുത്തിട്ടുണ്ട് എന്നത് ശരിയാണ്. അത് കുടുംബത്തിനും അറിയാം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളേജിൽ വച്ച് നിതിനെ വിചാരണ ചെയ്തു.പ്രിൻസിപ്പലിലേക്കും ലതയിലേക്കും ദൃശ്യങ്ങളിലുള്ള എല്ലാവരിലേക്കും അന്വേഷണം എത്തണം.എല്ലാ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. സി.സി ടിവി ഇല്ലാത്ത ഭാഗത്ത് നടന്ന കാര്യങ്ങളും പരിശോധിക്കണം.പൊലീസ് ഒരു വിവരവും കുടുംബത്തെ അറിയിക്കുന്നില്ല. വാർത്തകളിലൂടെയുള്ള അറിവുകൾ മാത്രമാണ് കുടുംബത്തിനുള്ളത്. മാനേജ്‌മെന്റും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.

മരണത്തിന് പിന്നാലെ അശോക് കുമാർ ഡ‌ി.ജി.പി റവാഡ ചന്ദ്രശേഖറിന് നേരിട്ട് പരാതി നൽകിയിരുന്നു. നിതിൻ രാജിന്റെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നു.ഇൻക്വിസ്റ്റ് സമയത്ത് പാടുകൾ കണ്ടെങ്കിലും അത് നേരത്തെ കഴിഞ്ഞ മരുന്നുകളുടെയും ചികിത്സയുടെയും ഭാഗമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം. വീട്ടുകാരോട് നിതിൻ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം പരാതിയിലുണ്ട്. എത്രയും വേഗം മരണകാരണം കണ്ടെത്തുമെന്നും നീതി ലഭിക്കുമെന്നും അശോക് കുമാറിന് അശോക് കുമാർ ഉറപ്പുനൽകി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.