
പാപ്പിനിശ്ശേരി(കണ്ണൂർ): കൂട്ടുകാരനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് ഓടി രക്ഷപ്പെട്ട യുവാവ് ട്രെയിനിടിച്ച് മരണപ്പെട്ടു. പഴഞ്ചിറ സ്വദേശി പി.കെ.പി ഷഫീഖ് (40)ആണ് മരണപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ പാപ്പിനിശേരിയിലെ എൻ.കെ പ്രശാന്തനെ (46) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.30ഓടെ പ്രശാന്തന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടിലെത്തിയ കൂട്ടുകാരനായ ഷഫീഖ് കുടിവെള്ളം ആവശ്യപ്പെടുകയും ഇതിനിടെ വീടിന്റെ നടുമുറിയിലെത്തിയ ഷഫീഖ് മേശയുടെ മുകളിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് 'നിന്നെ കൊല്ലുമെടാ' എന്നു പറഞ്ഞ് തലയ്ക്കടിക്കുകയുമായിരുന്നുവത്രെ. തുടർന്ന് റെയിൽപാളത്തിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ട്രെയിൻ തട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |