
കൊടുമൺ : കുടിവെള്ളക്ഷാമം നേരിടുന്ന കൊടുമൺ പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിക്കുന്നല്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ കൂട്ട ധർണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എൻ.സലീം ഉദ്ഘാടനം ചെയ്തു. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അശോക് കുമാർ, എ.വിപിൻ കുമാർ, സോബി ബാലൻ, പി.കെ.അശോകൻ, എം.ആർ.എസ് ഉണ്ണിത്താൻ, ഡി.പ്രദീപ്, ലീലാമണി വാസുദേവൻ, ജിഷാരാജ്, സന്ധ്യ, എം.കിരൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |