SignIn
Kerala Kaumudi Online
Saturday, 25 April 2026 8.32 AM IST

കല്ലുവെട്ട് യന്ത്രങ്ങൾ തീവച്ച് നശിപ്പിച്ച നിലയിൽ

Increase Font Size Decrease Font Size Print Page

കേളകം: കേളകം പൊയ്യമലയിലെ സി.വി.എസ് ചെങ്കൽ ക്വാറിയിൽ സൂക്ഷിച്ച കല്ലുവെട്ട് യന്ത്രങ്ങൾ തീവച്ച് നശിപ്പിച്ച നിലയിൽ. തില്ലങ്കേരി സ്വദേശി വിജേഷിന്റെ ഉടമസ്ഥതയിലുള്ള കല്ലുവെട്ട് യന്ത്രങ്ങളാണ് നശിപ്പിച്ചത്. മൂന്ന് കല്ലുവെട്ട് യന്ത്രവും ഒരു തട്ടുമെഷീനുമാണ് നശിപ്പിച്ചത്. ഇതിൽ ഒരു യന്ത്രം പൂർണമായും കത്തിനശിച്ചു. ബാക്കിയുള്ളവ ഭാഗികമായും കത്തി. ഇന്നലെ രാവിലെ ഏഴുമണിയോടെ ചെങ്കൽപ്പണയിലെത്തിയ ലോറി ഡ്രൈവറാണ് മെഷീൻ കത്തിയത് കണ്ടത്. ഉടൻ തന്നെ ഉടമയെ വിവരം അറിയിക്കുകയും ഉടമ കേളകം പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപത്തെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങൾ കേന്ദീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമൂഹ്യ വിരുദ്ധർ കല്ലുവെട്ട് യന്ത്രങ്ങൾ കത്തിച്ചതിനെത്തുടർന്ന് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അമ്പതോളം തൊഴിലാളികൾ ചെങ്കൽപ്പണയിൽ പണിയെടുക്കുന്നുണ്ടെന്നും അവരുടെ പണി മുടങ്ങിയെന്നും ഒമ്പതു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നും ഉടമ വിജേഷ് പറഞ്ഞു. ഇത്തരത്തിലുള്ള അക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മേലിൽ ഇതുപോലെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.