കാളികാവ്: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുന്ന പുളിയങ്കല്ല് വാർഡിലെ ജനങ്ങൾക്ക് ശുദ്ധ ജല വിതരണം നടത്തി. കാളികാവ് പഞ്ചായത്ത് പുളിയംകല്ല് വാർഡ് മെമ്പർ എം. ജിംഷാദിന്റെ നേതൃത്വത്തിലായിരുന്നു വിതരണം. ശുദ്ധജലക്ഷാമം പല തവണ വാട്ടർ അതോറിറ്റി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.വാർഡിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വാർഡിൽ ജലം ജീവാമൃതം പദ്ധതി ആരംഭിച്ചിട്ടുണ്ട്.എ.സിദ്ദിഖ്,പി. ഷറഫുദ്ദീൻ, പി അസീസ്, സി. സച്ചിൻ, ഷംസുദ്ദീൻ, സി. അഫ്സൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |