
പത്തംതിട്ട: ജില്ല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാർഷികം ആചരിച്ചു. സാക്ഷരതാ യജ്ഞം മുൻ പ്രോജക്ട് ഓഫീസറും ഡയറി ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന എസ്.അമീർ ജാൻ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ റിസോഴ്സ് പേഴ്സണും മുൻ കോഴ്സ് കൺവീനറുമായ അഫ്സൽ ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ ടോജോ ജേക്കബ് , ഓഫീസ് അസിസ്റ്റന്റ് സുമ സത്യൻ, പ്രേരക്മാർ, റിസോഴ്സ് പേഴ്സൺമാർ, സാക്ഷരതാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |