
കോന്നി : കോട്ടപ്പാറമല നടുവത്ത് തേവർ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവും പ്രതിഷ്ഠാവാർഷികവും ഇന്നു മുതൽ 24 വരെ നടക്കും. ഇന്ന് 8ന് പാരായണം, 12ന് അന്നദാനം. 23ന് 5.10ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് ഉഷഃപൂജ, 7.30ന് മൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം, 8ന് പറ സമർപ്പണം, ശിവപുരാണ പാരായണം, ചിറയ്ക്കൽ ക്ഷേത്രത്തിൽ നിന്ന് കൊടി ഘോഷയാത്ര, കോട്ടകയറ്റം. 10ന് പടയണി, 12ന് ഉത്സവ സദ്യ, 6.30ന് ദീപക്കാഴ്ച, 7ന് നൃത്ത അരങ്ങേറ്റവും നൃത്ത സന്ധ്യയും. 9.30ന് കൈകൊട്ടിക്കളി, 10.30ന് കുച്ചിപ്പുടി, 24ന് 7ന് തിരുവാതിര, 8ന് ഗാനമേള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |