
കോട്ടയം : തൊഴിലുറപ്പ് പദ്ധതിയിലേക്ക് കേന്ദ്രസർക്കാർ അനുവദിച്ച 800 കോടി രൂപ വക മാറ്റി മൂന്നുമാസം വേതനം നിഷേധിച്ച് തൊഴിലാളികളെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു. തൊഴിലുറപ്പ് പദ്ധതി തുക അതാത് മാസം കേന്ദ്രസർക്കാർ അനുവദിക്കുന്നതാണെങ്കിലും കൃത്യസമയം വിതരണം ചെയ്യുന്നില്ല. വേതനം വിതരണം ചെയ്യാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന സർക്കാർ ദരിദ്ര ജനതയുടെ പിച്ചച്ചട്ടിയിലാണ് കൈയിട്ടുവാരുന്നത്. കുടിശിക വേതനം സർക്കാർ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |