
അങ്കമാലി: നഗരസഭയിലെ 16, 17 വാർഡുകളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെയും വലിച്ചെറിയുന്നവർ നേരിടേണ്ടി വരുന്ന ശിക്ഷാനടപടികളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മാലിന്യമുക്ത നവകേരളം ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു. അതിഥി തൊഴിലാളികളുടെ അറിവിലേക്കായി ഹിന്ദിയിലും നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ റീത്തപോൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ വിത്സൺ മുണ്ടാടൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വിനിത ദിലീപ്, ലക്സി ജോയ്, ടി.വൈ ഏല്യാസ്, ക്ലീൻ സിറ്റി മാനേജർ ആർ.അനിൽ, എസ്.ബൈജു, പി.എം. ജയശ്രീ, രജനി ശിവദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |