പാലക്കാട്: യു.പിയിലെ നോയിഡയിൽ 15 ദിവസമായി സമരം നടത്തുന്ന നൂറിലധികം തൊഴിലാളികളെ ജയിലിൽ അടയ്ക്കുകയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ കേരളത്തിൽ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം എൻ.ജി.ഒ.യു ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മഹേഷ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ആർ.സാജൻ, പി.സൈതലവി, മനേഷ് കൃഷ്ണ, എൻ.രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |