
തിരുവല്ല.സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കു മായി ആരംഭിച്ച മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുപ്പതു ലക്ഷത്തിലേറെ ഗുണഭോക്താക്കളെ കൊള്ളയടിക്കുന്ന തട്ടിപ്പ് പദ്ധതിയാക്കി മാറ്റിയ ഇൻഷുറൻസ് കമ്പനിയ്ക്കും ഉപകരാർ കമ്പനികൾക്കും എതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ ഉപാദ്ധ്യക്ഷനും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റുമായ സി.പി.ജോൺ ആവശ്യപ്പെട്ടു.പ്രീമിയം തുക വർദ്ധിപ്പിച്ച് ക്ലെയിമുകൾ നിഷേധിക്കുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ട്.കരാറെടുത്ത ഇൻഷുറൻസ് കമ്പനി ഉപകരാറുകൾ നൽകിയത് സർക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |