
പന്തളം: ഇന്റർനാഷണൽ അക്കാദമി ഒഫ് നിൻജ ആൻഡ് കിക്ക്ബോക്സിങ്. നിൻജിത്സു ഗ്രേഡ് ടെസ്റ്റ് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തൽ നടന്നു. മൂന്നോറോളം കുട്ടികൾ ഗ്രേഡ് ടെസ്റ്റിൽ പങ്കെടുത്തു. കുട്ടികളെ പരിശീലിപ്പിച്ചത് അക്കാദമി ഡയറക്ടർ കെ രാജേഷ്, സ്റ്റേറ്റ് സെക്രട്ടറി വിഷ്ണു, സ്റ്റേറ്റ് പ്രസിഡന്റ് മനോജ് കുമാർ, മുരുകൻ, അജയഘോഷ്, മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ്. കിക്ക് ബോക്സിങ്, പെൻ സാക് സിലാട്ട്, സിലാംബാട്ടം, മുയ് തായ് എന്നി ആർട്ടുകളിൽ സ്റ്റേറ്റ് , നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുട്ടികളെ അക്കാദമി ഡയറക്ടർ കെ രാജേഷ് അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |