മയ്യനാട് : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദേശ പ്രകാരം വേനലവധി കാലത്ത് ബാലവേദി കൂട്ടുകാർക്കായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വായന കളരിയുടെ ഉദ്‌ഘാടനം മയ്യനാട് എൽ.ആർ.സി ഗ്രന്ഥശാലയിൽ സാഹിത്യ നിരൂപകനും അദ്ധ്യാപകനുമായ ഡോ.പ്രസന്ന രാജൻ നിർവഹിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലവേദി മെന്റർമാരും ഭരണ സമിതി അംഗങ്ങളുമായ ശിവരാജൻ കോവിലഴികം, ഷാരി വി.ഭരൻ, വൈസ് പ്രസിഡന്റ് ബി.ഡിക്‌സൺ, ജോയിന്റ് സെക്രട്ടറി വി.സിന്ധു, ബാലവേദി പ്രസിഡന്റ് അനന്ദിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |