കൊല്ലം : കേരള എൻ.ജി.ഒ അസോസിയേഷൻ 51-ാം കൊല്ലം ജില്ലാ സമ്മേളനം ഇന്ന്കുണ്ടറ മുക്കടയിലുള്ള നാസർ കുളത്തൂപ്പുഴ നഗറിൽ (കല്ലറയ്ക്കൽ ഹാൾ) നടക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥിയാകും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്എ എം. ജാഫർഖാൻ, യാത്രയയപ്പ് സുഹൃദ് സമ്മേളനം ഡി.സി.സി പ്രസിഡന്റ്പി രാജേന്ദ്രപ്രസാദ്, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ.പി. സുനിൽ എന്നിവർ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ..സി രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ .ഷാനവാസ് ഖാൻ, പി ജർമ്മിയാസ്, സൂരജ് രവി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |