തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രയോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം 'റുമകോൺ - 2026' തൊടുപുഴയിൽ സമാപിച്ചു. 'കൃത്യത, പ്രയോഗികത, പുരോഗതി' എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം.ആലുവ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. വിനോദ് രവീന്ദ്രൻ, ഐ.എം.എ പ്രതിനിധി ഡോ. തോമസ് അബ്രഹാം എന്നിവർ സംസാരിച്ചു. സോറിയാറ്റിക് ആർത്രൈറ്റിസ് ചികിത്സയിലെ പുതിയ സമീപനങ്ങളും, സന്ധിവീക്കത്തോടൊപ്പം ശ്വാസകോശത്തെ ബാധിക്കുന്ന ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസ് (ഐ.എൽ.ഡി ) നേരത്തെ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനുമുള്ള രീതികളും വിദഗ്ദ്ധർ അവതരിപ്പിച്ചു. ക്ലിനിക്കൽ സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ ഏറെ ശ്രദ്ധേയമായി. സമ്മേളനത്തിന്റെ ഭാഗമായി റുമറ്റോളജി രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വാക്കത്തോൺ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |