
കൊച്ചി: പെട്രോളിയം, ഗ്യാസ് മേഖലകളിൽ ടാങ്കർ, ട്രക്ക് വാഹനങ്ങളിലെ തൊഴിലാളികളുടെ ബാറ്റയും സിലിണ്ടർ വിതരണം ചെയ്യുന്നവരുടെയും ശമ്പളം വർദ്ധിപ്പിക്കണമെന്നും കേരള പ്രദേശ് പെട്രോളിയം ആൻഡ് ഗ്യാസ് മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളാ പ്രദേശ് പെട്രോളിയം ആൻഡ് ഗ്യാസ് മസ്ദൂർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ചന്ദ്രൻ വെങ്കൊളത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ് ശ്യാംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി, ജില്ലാ സമിതി അംഗങ്ങളായ കെ.സി. ശബരീഗിരീഷ്, എ.ടി സജീവൻ, ആന്റണി ജസ്ലിൻ എന്നിവർ സംസാരിച്ചു. യൂണിയന്റെ ജില്ലാ പ്രസിഡന്റായി കെ.എസ് ശ്യാംജിത്ത്, ജനറൽ സെക്രട്ടറിയായി പി.വി റെജി, ട്രഷററായി ഹരീഷ് ഹരി എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |