
കൊച്ചി: ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മത വിഭാഗങ്ങളും തിരുനാൾ, ഉത്സവ ആഘോഷങ്ങളിൽ വെടിക്കെട്ട് ഉപേക്ഷിക്കാൻ തയ്യാറാവണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ അയൂബ് മേലേടത്ത്, സേവ്യർ തായങ്കേരി, ഏലൂർ ഗോപിനാഥ്, കെ.എസ് ദിലീപ് കുമാർ, കെ.ജി രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, നോബർട്ട് അടിമുറി, കെ.കെ വാമലോചനൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |