SignIn
Kerala Kaumudi Online
Wednesday, 29 April 2026 1.50 AM IST

അടിമുടി മാറണം പൊന്നാനിയിലെ ടൂറിസം മേഖല

Increase Font Size Decrease Font Size Print Page

പൊന്നാനി : പൊന്നാനിയിൽ ടൂറിസം ശക്തി പ്രാപിക്കുമ്പോഴും മതിയായ ആസൂത്രണമില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളിലെ കുറവും തിരിച്ചടിയാവുന്നു. ബിയ്യം കായൽ പരിസരവും ഭാരതപ്പുഴ പരിസരവും നരണിപ്പുഴ പരിസരവും ഏറെ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. എങ്കിലും ഇവയുടെ സാദ്ധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല.

പൊന്നാനിയിൽ ഏറെ പേർ ദിവസവുമെത്തുന്ന ഇടമാണെങ്കിലും കർമ്മ റോഡ് പരിസരത്തു വേണ്ട രീതിയിൽ ഇരിപ്പിടങ്ങളില്ല. പ്രധാന ഭാഗങ്ങൾ ഇരുട്ടിലുമാണ്. നഗരസഭ മുൻകൈയെടുത്ത് നടപ്പാക്കിയ പുഴമുറ്റം പാർക്കിലെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഇവിടെ ആകെയുള്ള ഇരിപ്പിടങ്ങൾ. പാതയിൽ നിരന്നു കിടക്കുന്ന പല കച്ചവട സ്ഥാപനങ്ങളും കൃത്യമായ ആരോഗ്യസുരക്ഷ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത്. ഒപ്പം പല കടകളും നിലവിൽ കൈയേറി നിർമ്മിച്ചതിന്റെ പേരിൽ നടപടികൾ നേരിടുന്നവയാണ്. പാതയോരത്ത് ഇരിപ്പിടങ്ങൾ ഒരുക്കി പ്രവർത്തിക്കുന്ന ഇത്തരം കടകൾ സഞ്ചാരതടസ്സവും സൃഷ്ടിക്കുന്നുണ്ട്. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഈ റോഡിലെ നിത്യകാഴ്ചയാണ്. വലിയ വാഹനങ്ങൾ ഇത് വഴി കടത്തിവിടില്ലെന്ന് പറയുമ്പോഴും നിർലോഭം ളും കടന്നുപോകുന്നത് നിത്യകാഴ്ചയാണ്. കോഴിക്കോട് ബീച്ചിൽ അടുത്ത കാലത്ത് നടപ്പാക്കിയ പോലെ കടകൾ കൃത്യമായി വിന്യസിച്ച് ശുചിത്വത്തോടെ പ്രവർത്തിച്ചാൽ ടൂറിസത്തിന് വലിയ പ്രയോജനം ചെയ്യും.
നിള കലാഗ്രാമവും മറൈൻ മ്യൂസിയവും എന്ന് പ്രവർത്തിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഇവ രണ്ടും പൂർണ്ണതോതിൽ സജ്ജമായാൽ കൂടുതൽ സഞ്ചാരികൾ ഇവിടേയ്ക്കെത്തും.

പൊന്നാനിയിൽ നിന്നും ബീച്ചിലേക്കുള്ള വഴിയിൽ പൊന്നാനി അങ്ങാടിയിലെ ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾക്ക് തലവേദനയാണ്. ഇടുങ്ങിയ പാതയും ഒപ്പം അങ്ങാടിപ്പാലത്തിന്റെ വീതിക്കുറവും സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. അവധിദിവങ്ങളിൽ നിയന്ത്രണാതീതവുമാണ്.

കായൽമേഖലയിലും വേണം പരിഷ്കാരം

  • കായൽ മേഖലയിലും കൂടുതൽ പരിഷ്കരണങ്ങൾ പൊന്നാനിയിൽ ആവശ്യമാണ്.
  • നിലവിൽ പൊന്നാനിയിൽ ടൂറിസം രംഗത്ത് കൂടുതൽ സജീവമാകുന്ന ഭാഗമാണ് ബിയ്യം കായൽ പരിസരം.
  • പുളിക്കകടവ് ടൂറിസം പ്രദേശത്തും ബിയ്യം റെഗുലേറ്റർ പ്രദേശത്തും നിലവിൽ നല്ല രീതിയിൽ സഞ്ചാരികളെത്തുന്നുണ്ട്.
  • സാഹസിക ടൂറിസം ഏറെ പുരോഗതി കൈവരിച്ച ജില്ലയിലെ പ്രധാന ഇടമാണ് പൊന്നാനി പുളിക്കകടവ് പ്രദേശമെങ്കിലും ഇരിപ്പിടങ്ങളോ നാല് ചക്രവാഹന പാർക്കിങ്ങിംഗിന് മതിയായ സംവിധാനങ്ങളോ ഇല്ലാത്തത് പ്രതിസന്ധിയാണ്.
  • ബിയ്യം റെഗുലേറ്റർ പ്രദേശത്ത് റോഡിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
  • തണലിടങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയാൽ ബിയ്യം കായൽ പരിസരം കൂടുതൽ മനോഹരമാക്കാം.
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.