കൊല്ലം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി നടപ്പാക്കിയ മെഡിസെപ്പ് സർക്കാർ സ്‌പോൺസേഡ് ഗുണ്ടാ പിരിവായി മാറിയിരിക്കുകയാണെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആരോപിച്ചു. കൃത്യമായി പ്രീമിയം അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് അർഹമായ ചികിത്സാ സഹായം ലഭിക്കുന്നില്ല. പ്രമുഖ സ്വകാര്യ ആശുപത്രികൾ പലതും പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്നു. ചിലർ ഭാഗികമായി മാത്രം സഹായം നൽകുന്നു. ഇത് ഗുണഭോക്താക്കളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷ്വറൻസ് കമ്പനി ക്ലെയിമുകൾ നിരസിക്കുന്നത് പതിവാണെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ആദർശ് വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. സതീഷ്, ജില്ലാ സെക്രട്ടറി ജോജി വർഗീസ്, കസ്മിർ തോമസ്, ജ്യോതി രഞ്ജിത്, ശ്രീകുമാർ കടയാറ്റ്, ഫിലിപ്പ് ജോർജ്, മനീഷ്, ബിന്ദു, റെജി, അബ്ദുൽ നിസാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |