കൊട്ടാരക്കര: സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങൾ ഏറ്റെടുത്തത് സർക്കാരിനുള്ള വ്യക്തമായ താക്കീതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ തുറന്ന പിന്തുണയില്ലാതിരുന്നിട്ടും ഹർത്താൽ സമ്പൂർണ വിജയമായത് സാമൂഹ്യ നീതിയോടുള്ള ജനങ്ങളുടെ പ്രതിബന്ധതയും ദളിത് സമൂഹത്തിന്റെ നീതി ആവശ്യത്തിനുള്ള ഐക്യ ദാർഢ്യവുമാണ്. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ബി.ഡി.എസ്. വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഈ ഹർത്താൽ സാധാരണ സമരമല്ല. മറിച്ച് അനീതിക്കും നീതി നിഷേധത്തിനുമെതിരെയുള്ള ശക്തമായ ജനവികാരമാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിന്റെയും പൊലീസിന്റെയും നിലപാടുകൾ ഗുരുതരായ സംശയങ്ങൾക്കു കാരണമാകുന്നു. കുറ്റാരോപിതരെ സംരക്ഷിക്കാൻ പല തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |