SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.07 AM IST

ആഴ്സനലിന് ആശ്വാസമായി സിറ്റിയു‌ടെ സമനില

Increase Font Size Decrease Font Size Print Page
arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കിരീടം കൊതിക്കുന്ന ആഴ്സനലിന് ആശ്വാസം പകർന്ന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞരാത്രി ന‌ടന്ന മത്സരത്തിൽ എവർട്ടണുമായി 3-3ന് സമനിലയിൽ പിരിഞ്ഞു. എവർട്ടന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 43-ാം മിനിട്ടിൽ സിറ്റി ജെറമി ഡോക്കുവിലൂടെ മുന്നിലെത്തിയിരുന്നു. എന്നാൽ 68,81 മിനിട്ടുകളിൽ തിയേനോ ബാരിയും 73-ാം മിനിട്ടിൽ ജെയ്ക്ക് ഒബ്രിയാനും നേടിയ ഗോളുകൾക്ക് എവർട്ടൻ 3-1ന് ലീഡ് ചെയ്തു. 83-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡും ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിൽ ഡോക്കുവും നേടിയ ഗോളുകളാണ് സിറ്റിക്ക് സമനില നൽകിയത്.

ഇതോടെ സിറ്റിക്ക് 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി. ഒന്നാമതുള്ള ആഴ്സനലിന് 35 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ ആഴ്സനലിന് കിരീടമുയർത്താം.

TAGS: NEWS 360, SPORTS, ARSENAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.