SignIn
Kerala Kaumudi Online
Friday, 08 May 2026 3.02 AM IST

രാസലഹരിയുമായി യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

fias

കൊച്ചി: രാസലഹരിക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയെ മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം കണയന്നൂർ തമ്മനം പൂണിത്തുറ കോദാറത്ത് വീട്ടിൽ മുഹമ്മദ് ഫയാസിനെയാണ് (26) എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 36. 173 ഗ്രാം എം.ഡി.എം.എ, 1.106 ഗ്രാം ഹാഷിഷ് ഓയിൽ, 1.685 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു. മുമ്പ് 40 ഗ്രാം എം.ഡി.എം.എ, ഒരു ഗ്രാം മെത്ത് എന്നിവയുമായി ഇയാൾ ഡാൻസാഫിന്റെ പിടിയിലായിട്ടുണ്ട്. എറണാകുളം നഗരത്തിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് വിതരണം. സാമ്പത്തിക ഇടപാടുകൾ ഓൺലൈൻ വഴിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജി. അമൽദേവ്, ജിബിനാസ്, വി.എച്ച്. പ്രവീൺകുമാർ, അഷ്കർ സാബു, പ്രിൻസി, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.