കോതമംഗലം: മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് റോഡിലേക്ക് മറിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ആവോലിച്ചാൽ മുണ്ടോത്തുകര ഷാജനാണ് (51) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകൽ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് സംഭവം. വനപാലകരാണ് കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ലുകൾക്ക് പൊട്ടൽ ഉൾപ്പടെ ശരീരമാസകലം ഷാജന് പരിക്കേറ്റിട്ടുണ്ട്. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഷാജൻ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഷാജന്റെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന് ഉള്ളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മ്ലാവ്, കേഴ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ പലപ്പോഴും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |