SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

വിരമിച്ച ഉദ്യോഗസ്ഥന് ഉദ്യോഗപേര് അനുവദിക്കണം'

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: വനം വകുപ്പിൽ നിന്നും 2019 ജൂൺ 30ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി വിരമിച്ചയാൾക്ക് സർവീസിലിരിക്കെ ലഭിക്കേണ്ട റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എന്ന പദവി മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും പരിശോധിച്ച് ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
ചാലക്കുടി കൂടപ്പുഴ സ്വദേശി സി.എസ്. ഷെയ്ക്ക് സാഹിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പെൻഷൻ തടഞ്ഞുവെന്നും ആനുകൂല്യങ്ങൾ നൽകുന്നതിന് കാലതാമസമുണ്ടായെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL