മുക്കം: എന്താണ് സ്ട്രോക്ക്, എങ്ങിനെ തടയാം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജെ.സി.ഐ കാരശ്ശേരിയും മുക്കം ഇ.എം.എസ് ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്‌ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് അഷീഖ ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ചന്ദ്രമോഹൻ ഉണ്ണി ക്ലാസിന് നേതൃത്വം നൽകി. ആസാദ് കെ കെ മുഖ്യാതിഥിയായിരുന്നു. രാജൻ, അലി അക്ബർ , ഹസനുൽ ബന്ന ചേന്ദമംഗല്ലൂർ, ദേവക് അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മു ഹബീബ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
