കരുനാഗപ്പള്ളി: അമ്മമാരുടെ ആരോഗ്യബോധവും കുടുംബാരോഗ്യത്തിൽ അവരുടെ പങ്കും മുൻനിറുത്തി അവിസെന്ന ക്ലിനിക് സംഘടിപ്പിച്ച മാതൃദിന പ്രത്യേക പരിപാടിയായ മോംസ് ഒഫ് അവിസെന്ന ശ്രദ്ധേയമായി. നിയുക്ത എം.എൽ.എ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. . പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് മൻസൂർ, ഡോ. ഷിബിലി മുഹമ്മദ്, ഡോ. വരുൺ എന്നിവർ സംസാരിച്ചു. അവിസെന്ന ക്ലിനിക്കിന്റെ ഡയറക്ടർ ഡോ. ഷബീർ സ്വാഗതവും ഡോ. സാറ ഷിബിലി നന്ദിയും പറഞ്ഞു. ക്ലിനിക്ക് ഡയറക്ടർ മുംതാസ് ഷബീർ മോംസ് ഒഫ് അവിസെന്ന ആരോഗ്യ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. ട്രാവൻകൂർ മെഡിസിറ്റിയിലെ ഡോ. സമീർ, ഡോ. രശ്മി ദേവി, ഡോ. റിഷിൻ സൂരജ്, ഡോ. ആർ. മീര എന്നിവർ വിവിധ വിഷയങ്ങളിൽ അമ്മമാർക്ക് അറിവ് പകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |