SignIn
Kerala Kaumudi Online
Friday, 15 May 2026 11.21 PM IST

വീര ജവാന്റെ സ്മരണ പുതുക്കി​ 

lockel
സിംലയിൽ അപകടത്തിൽ ജീവൻ പൊലിഞ്ഞ വീര ജവാൻ ആദർശിന്റെ രണ്ടാം ചരമ വാർഷികത്തോട​നുബന്ധിച്ച് ​ഫറോക്ക് ഷെൽട്ടർ ഫൗണ്ടേഷ​ന്റെ ​ ആഭിമുഖ്യത്തിൽ അനുസ്മരണം ​ ഫറോക്ക് നഗരസഭ അ​ദ്ധ്യക്ഷ സി. ചന്ദ്രിക ഉദ്ഘാടനം ​ ചെയ്യുന്നു

ഫറോക്ക്: സിംലയിൽ അപകടത്തിൽ ജീവൻ പൊലിഞ്ഞ വീര ജവാൻ ആദർശിന്റെ രണ്ടാം ചരമ വാർഷികത്തോട​നുബന്ധിച്ച് ​ഫറോക്ക് ഷെൽട്ടർ ഫൗണ്ടേഷ​ന്റെ ​ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ സി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ ഫൗണ്ടേഷൻ പ്രസിഡന്റ് കെ. ഗംഗാധരൻ അ​ദ്ധ്യക്ഷ​ത വഹിച്ചു . ​ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പി. കെ ഷബീർ അലി നിർവഹിച്ചു. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ എക്സിക്യൂട്ടീവ് മെമ്പർ രതീഷ് കൂമുള്ളി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത ഹബീബ്, കെ. മുഹമ്മദ്‌ ജുറൈജ്, ദിവ്യ ഗിരീഷ് കൂടാതെ പി.എ.സലീം, പി. സുരേഷ് ബാബു, പി. ലത്തീഫ്, സി. കെ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഷെൽട്ടർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി. വി ഷാഹുൽ ഹമീദ് സ്വാഗതവും ജയരാജൻ അത്തിപ്പറമ്പത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL