ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിള്ളി യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ എസ്.ഗണപതി അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.അനീഷ് കുമാർ ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എൻ.മൂസാഫിർ സമദ്, പി.ശ്രീജിത്ത്, അബ്ദുൾ സമദ്, ഫൈസൽ, കെ.അഹമ്മദ്, ഷെരീഫ്, ആർ.ജവഹർ, വി.മോഹൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എസ്.ഗണപതി(പ്രസിഡന്റ്), ഡി.രഘുനാഥ് (ജനറൽ സെക്രട്ടറി), മോഹനൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നിരവധി നികുതികളും ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ ലൈസൻസ് മുതലായവ ഉൾപ്പെടെ വ്യാപാരികൾക്കുള്ള തൊഴിൽ നികുതി പുതിയ സർക്കാർ ഒഴിവാക്കി തരണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |