SignIn
Kerala Kaumudi Online
Saturday, 16 May 2026 4.55 AM IST

യുവതിക്ക് നേരെ ലൈംഗികാതിക്രമം: 54കാരൻ അറസ്റ്റിൽ

crime

കൊച്ചി: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന 24കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി വള്ളിവറ്റം നമ്പിപുന്നലേത്ത് വീട്ടിൽ അബ്ദുൾ മജീദ് റഹീമിനെയാണ് (54) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം-തമ്മനം റോഡിൽ സംസ്കാര ജംഗ്‌ഷന് സമീപം വ്യാഴാഴ്ച രാത്രി 8.30നായിരുന്നു സംഭവം.

സംസ്കാര ജംഗ്‌ഷനിൽ ബസിറങ്ങി പൈപ്പ്‌ലൈൻ റോഡിലൂടെ ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു യുവതി. ജംഗ്‌ഷന് സമീപത്തെ ബിവറേജ്സ് ഔട്ട്ലെറ്റ് പരിസരത്ത് നിന്ന് മദ്യപിച്ചെത്തിയ പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വച്ച് യുവതിയെ കടന്നുപിടിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി അക്രമിയുടെ കൈയിലും കോളറിലും പിടിച്ച് തള്ളി.

ഓടയ്ക്ക് സമീപത്തായി പ്രതി വീണതോടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാടിവട്ടത്തെ ഒരു ഹോട്ടലിൽ തൊഴിലാളിയായി മുൻപ് ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY